Verification: ce991c98f858ff30

15കാരിയെ പീഡിപ്പിച്ച മാതാവിന്‍റെ കാമുകൻ​ പിടിയിൽ

Mother's friend who molested 15-year-old girl arrested

തൃപ്പൂണിത്തുറ: 15കാരിയെ പീഡിപ്പിച്ച കേസിൽ മാതാവിന്‍റെ സുഹൃത്ത്​ പിടിയിൽ. ഇടുക്കി കുമളി ചക്കുപാലം സ്വദേശി റോഷിൻ തോമസിനെയാണ്​ (29) തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ വി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഈമാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം.
തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായി ജോലി നോക്കിവന്ന
പ്രതി വടക്കാഞ്ചേരി സ്വദേശിയായ യുവതിയുമായി ഒന്നിച്ച്​ താമസിക്കുകയായിരുന്നു.
യുവതിയുടെ ആദ്യ ബന്ധത്തിലെ മൂന്നു പെൺമക്കളിൽ മൂത്തയാളെയാണ് പീഡിപ്പിച്ചത്.

യുവതി നിലവിൽ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്​. കുട്ടികൾ തൃപ്പൂണിത്തുറയിലെ ഹോസ്റ്റലിലാണ്​ താമസിക്കുന്നത്​. പെൺകുട്ടികളെ പ്രതി എരൂരിലെ വാടകവീട്ടിൽ കൊണ്ടുപോയ ശേഷം മൂത്ത കുട്ടിയെ ബിയർ നൽകി പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം സ്കൂൾ പ്രിൻസിപ്പലിനോട് പറയുകയായിരുന്നു.

തുടർന്ന് പ്രിൻസിപ്പലാണ്​ വിവരം പൊലീസിൽ അറിയിച്ചത്​. പ്രതി കുട്ടികളെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ച കാർ പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർമാരായ പ്രദീപ് എം. രേഷ്മ.വി.ആർ, എ.എസ്.ഐ മാരായ സന്തോഷ് എം.ജി. രാജീവ്നാഥ്, പ്രിയ എസ്.സീനിയർ സിവിൽ പോലീസ് ഓഫീസർ ആർ.മേനോൻ എന്നിവരുമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.