ENTERTAINMENT NEWS : രജനീകാന്തും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് ആരാധകര്‍ കേട്ടത്.
രജനീകാന്തിനെ ടൈറ്റില്‍ കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ‘ജയിലറിൽ’ അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക. ഇപ്പോഴിതാ മോഹൻലാലും രജനിയും ഒന്നിച്ച് നില്‍ക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
സെഞ്ചറി കൊച്ചുമോൻ ആണ് രജനിക്കും മോഹൻലാലിനുമൊപ്പം ചിത്രത്തിലുള്ളത്.
രജനീകാന്തിന്റെ ജയിലര്‍, മോഹന്‍ലാല്‍ നായകനാവുന്ന മലൈക്കോട്ടൈ വാലിബന്‍ എന്നീ സിനിമകളുടെ ചിത്രീകരണം ഇപ്പോള്‍ രാജസ്ഥാനിൽ പുരോഗമിക്കുകയാണ്. രജനീകാന്തും മോഹന്‍ലാലും ഒരേ ഹോട്ടലിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
ഇതിനിടയിലുണ്ടായ കൂടിക്കാഴ്ചയില്‍ നിന്നുള്ള ചിത്രമാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ്, സുനിൽ, തമന്ന, യോഗി ബാബു തുടങ്ങി വമ്പൻ താരങ്ങൾ ജയിലറിൽ അണിനിരക്കുന്നു.
പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി ജയിലറിൽ എത്തുക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരും രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്‌ഷന്‍ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്.