തിരുവനന്തപുരം: തന്റേതെന്ന പേരിൽ പ്രചരിച്ച എക്സറേ വ്യാജമെന്ന് കെ കെ രമ എംഎൽഎ. ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് നേതൃത്വം നൽകിയത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ്. കൈയുടെ എക്സറേ വ്യാജമാണെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതായി എംഎൽഎ വ്യക്തമാക്കി.
സൈബർ ആക്രമണങ്ങൾക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്നും രമ വ്യക്തമാക്കി. അതേസമയം, നിയമസഭ സംഘർഷത്തിൽ പരിക്കേറ്റ കെ കെ രമ എംഎൽഎയുടെ കൈക്ക് വീണ്ടും പ്ലാസ്റ്ററിട്ടു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് പ്ലാസ്റ്ററിട്ടത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നാണ് കെ കെ രമ ചികിത്സ തേടിയത്.