Verification: ce991c98f858ff30

പഴയിടത്തിന് പിന്തുണയുമായി മന്ത്രി വി എൻ വാസവൻ

Minister V. N. Vasavan visited Mohanan Namboothiri in the past.

കോട്ടയം: പഴയിടം മോഹനന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍.വാസവന്‍.

പഴയിടം മനുഷ്യനന്‍മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണെന്ന് മന്ത്രി. പഴയിടത്തിൻ്റെ നല്ല മനസ് കോവിഡ് കാലത്ത് ജനം കണ്ടതാണെന്നും മന്ത്രി പറഞ്ഞു.

സർക്കാർ അദ്ദേഹത്തിന് ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. സിപിഎം ഗൃഹ സന്ദർശനത്തിൻ്റെ ഭാഗമായി പഴയിടത്തിൻ്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. സർക്കാരുമായി പഴയിടം മോഹനൻ നമ്പൂതിരിക്ക് ഒരു പിണക്കവും ഇല്ല.

കലോത്സവത്തിലേക്ക് തിരിച്ചു വരുന്ന കാര്യത്തിൽ അദ്ദേഹം നല്ല മനസോടെ ചിന്തിക്കും എന്നാണ് കരുതുന്നതെന്നും വി എൻ വാസവൻ പ്രതികരിച്ചു.

എന്നാൽ, കലോത്സവത്തിലേക്ക് മടങ്ങിയെത്തുന്നതിനെ കുറിച്ചുള്ള തീരുമാനം മാറ്റുന്ന കാര്യത്തെ കുറിച്ച് പറയാൻ സമയമായിട്ടില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. വാസവനെ സർക്കാർ പ്രതിനിധിയായി കാണുന്നില്ലെന്നും ജ്യേഷ്ഠ സഹോദരനായാണ് കാണുന്നത് എന്നും പഴയിടം മോഹനൻ നമ്പൂതിരി കൂട്ടിച്ചേർത്തു.

 

KERALA NEWS TODAY HIGHLIGHT – Minister VN Vasavan supported the former.

Leave A Reply

Your email address will not be published.