Verification: ce991c98f858ff30

‘ചാണകം കൊണ്ട് സിഎൻജി’; ബനാസ് ഡയറി പ്ലാന്റിൻ്റെ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി

തിരുവനന്തപുരം: ഗുജറാത്തിലെ ബനാസ് ഡയറി പ്ലാന്റിൻ്റെ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി ചിഞ്ചുറാണി. വാണിജ്യാടിസ്ഥാനത്തിൽ, ചാണകം ഉപയോഗിച്ചാണ് പ്ലാന്റ് സിഎൻജി ഉത്പാദിപ്പിക്കുന്നതെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മന്ത്രി പറഞ്ഞു. കർഷക വീടുകളിൽ നിന്നുമാണ് ചാണകം വാങ്ങുന്നത്. ഇതുവഴി കർഷകർക്ക് അധിക വരുമാനവും ലഭിക്കുന്നു. പ്രതിദിനം 40 ടൺ ചാണകം കൊണ്ട് 800 കിലോ ഗ്യാസ് ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഉപ ഉൽപ്പന്നങ്ങളായി ഓർഗാനിക് വളവും പ്ലാന്റ് നിർമിക്കുന്നുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഗുജറാത്തിലെ ബനാസ് ഡയറിയുടെ സി എന്‍ ജി പ്ലാന്റ് ആണ് ചിത്രത്തില്‍ കാണുന്നത്. കര്‍ഷകരുടെ വീടുകളില്‍ പോയി ചാണകം വാങ്ങി പ്ലാന്റില്‍ കൊണ്ടുവരുന്നു. കര്‍ഷ്‌കര്‍ക്ക് അതിന് അധിക വരുമാനവും ലഭിക്കുന്നു. പൂര്‍ണമായും ചാണകം മാത്രം ഉപയോഗിച്ച് വാണിജ്യ അടിസ്ഥാനത്തില്‍ സി എന്‍ ജി ഉല്‍പ്പാദിപ്പിക്കുന്നു. പ്രതിദിനം 40 ടണ്‍ ചാണകം കൊണ്ട് 800 കിലോ ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നു. ഉപ ഉല്‍പ്പന്നങ്ങളായി ഓര്‍ഗാനിക് വളവും ഉണ്ടാക്കുന്നു.

Leave A Reply

Your email address will not be published.