Verification: ce991c98f858ff30

‘വന്യജീവി ശല്യം തടയാൻ നിയമം നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്രം’: എ കെ ശശീന്ദ്രൻ

'Centre should dismantle the law to prevent wildlife harassment': AK Saseendran

KERALA NEWS TODAY – കോഴിക്കോട്: ജനജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതണമെന്നാണ് മാധവ് ഗാഡ്ഗിൽ പറയുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.

എന്നാൽ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാരാണ്. വസ്തുതകൾ മനസ്സിലക്കാതെ ആണ് മലയോര ജനത പ്രക്ഷോഭത്തിന് ഇറങ്ങുന്നത്.

ബഫാർ സോൺ വിഷയത്തിൽ തുടക്കത്തിലും ഇതുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

താമരശേരി ബിഷപ്പിന്റേത് അദ്ദേഹത്തിൻ്റെ അഭിപ്രായമാണ്. അതിൽ തർക്കത്തിലേക്ക് പോകാനില്ല.

ആ അഭിപ്രായ പ്രകടനത്തിനൊപ്പം ഇന്നത്തെ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം ഇന്നും ആ കാര്യം ആവർത്തിച്ചിട്ടുണ്ടെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

Leave A Reply

Your email address will not be published.