TECHNOLOGY NEWS – ആഗോള സമ്പദ് വ്യവസ്ഥ മന്ദഗതിയിലായ സാഹചര്യത്തിൽ മുൻനിര ടെക്നോളജി കമ്പനിയായ മൈക്രോസോഫ്റ്റ് ജീവനക്കാരെ പിരിച്ചുവിടാൻ തയ്യാറെടുക്കുകയാണ്.
യുഎസ് ടെക് ഭീമൻ അടുത്ത കുറച്ച് ദിവസങ്ങളിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രധാന ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്.
വിവിധ രാജ്യങ്ങളിലായി 220,000 ജീവനക്കാരാണ് മൈക്രോസോഫ്റ്റിനുള്ളത്.
ഇതിൽ 5 ശതമാനം അല്ലെങ്കിൽ 11,000 പേരെ പിരിച്ചുവിടാനുള്ള പദ്ധതിയുമായി കമ്പനി മുന്നോട്ട് പോവുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം വരെ പിരിച്ചുവിടലുകളുടെ പട്ടികയിലെ ജീവനക്കാരുടെ എണ്ണം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.
എന്നാൽ പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ എണ്ണം ഉയർന്നില്ലെങ്കിൽ യുഎസ് ധനകാര്യ വിപണികൾ ആശ്ചര്യപ്പെടുമെന്ന് ഒരു വിശകലന വിദഗ്ധൻ പറഞ്ഞു.
മൈക്രോസോഫ്റ്റിൻ്റെ നിലവിലെ വിപണി മൂല്യം 1,78,000 കോടി ഡോളറാണ്. 2022-23 രണ്ടാം പാദത്തിലെ വരുമാനം കമ്പനി അടുത്തയാഴ്ച പുറത്തുവിടും. പദ്ധതിക്ക് അന്തിമരൂപം ലഭിച്ചാൽ ജനുവരി 24ന് മുമ്പ് പിരിച്ചുവിടൽ പ്രഖ്യാപനം വന്നേക്കാം.
അന്നേ ദിവസം മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നാദെല്ല കമ്പനിയുടെ സാമ്പത്തിക സ്ഥിതി നിക്ഷേപകരെ അറിയിക്കും.