Kerala News Today-മലപ്പുറം: മലപ്പുറത്തെ അഞ്ചാംപനി വ്യാപനം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് ജില്ലയിലെത്തും. മൂന്നു പേരടങ്ങിയ ഡോക്ടർമാരുടെ സംഘം ഡിഎംഒയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രോഗബാധിത സ്ഥലങ്ങളിൽ എത്തും.
കൽപകഞ്ചേരി, പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലുമാണ് രോഗബാധ.
ഇതുവരെ 140 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 19 വാർഡുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ നടന്നുവരികയാണ്. കൽപ്പകഞ്ചേരി പഞ്ചായത്തിൽ 700 ഓളം വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചിട്ടില്ല എന്നാണ് കണക്ക്. ഇതിൽ നൂറോളം പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്.
19 വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാക്സിനേഷൻ പുരോഗിമിക്കുകയാണ്.
ഇന്ന് എത്തുന്ന കേന്ദ്ര സംഘം കൽപ്പകഞ്ചേരിക്ക് പുറമെ പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലും സന്ദർശനം നടത്തും.
നിലവിൽ പ്രദേശത്തെ സ്കൂളുകളിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തുന്നുണ്ട്. പനിയുള്ളവർ സ്കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുത് എന്ന് ആരോഗ്യവകുപ്പ് നേരത്തെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Kerala News Today Highlight – Central team will reach Malappuram today to access the spread of measles.