Verification: ce991c98f858ff30

ലണ്ടന്‍ കിങ്‌സ് കോളേജില്‍ നിന്ന് മനു എസ് പിള്ളയ്ക്ക് പിഎച്ച്ഡി

തിരുവനന്തപുരം: എഴുത്തുകാരനായ മനു എസ്. പിള്ളയ്ക്ക് ലണ്ടന്‍ കിങ്സ് കോളേജിനു കീഴിലെ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പിഎച്ച്ഡി.

തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ബന്ധുത്വത്തെക്കുറിച്ചുള്ള പഠനത്തിനാണ് പിഎച്ച്ഡി ലഭിച്ചത്. മനുവാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. ‘രാജാസ്, റാണീസ്, ഡെയ്റ്റി ആന്‍ഡ് കമ്പനി: ഹിന്ദു കിങ്ഷിപ്പ് ഇന്‍ ട്രാവന്‍കൂര്‍’ എന്നതാണ് ഗവേഷണ വിഷയം.

റിച്ചാര്‍ഡ് ഡ്രെടണ്‍, ക്രിസ്റ്റഫ് ജെഫര്‍ലോ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.

തീസിസ് വൈകാതെ പുസ്തകമായി ഇറങ്ങുമെന്ന് സാമൂഹിക മാധ്യമത്തിലെ പ്രതികരണത്തിന് മറുപടിയായി മനു അറിയിച്ചു.

മനുവിൻ്റെ നേട്ടത്തിനെ പ്രശംസിച്ച് കൊണ്ട് പ്രശസ്ത ചരിത്രക്കാരന്‍ വില്യം ഡാല്‍ റിംപിള്‍ കമന്‍ഡ് ചെയ്തിരിക്കുന്നത് ‘കണ്‍ഗ്രാജുലേഷന്‍സ് ഡോക്ടര്‍ പിള്ളൈ’ എന്നാണ്. ദി ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദി ഹൗസ് ഓഫ് ട്രാവന്‍കൂര്‍, റിബല്‍ സുല്‍ത്താന്‍സ്: ദി ഡെക്കാന്‍ ഫ്രം ഖില്‍ജി ടു ശിവാജി, ദി കോര്‍ട്ടെസാന്‍: ദി മഹാത്മ ആന്‍ഡ് ദി ഇറ്റാലിയന്‍ ബ്രാഹ്മിന്‍, ഭൂട്ടാന്‍ എക്കോസ് തുടങ്ങിയവയാണ് മനു എസ് പിള്ളയുടെ പ്രധാന കൃതികള്‍.

Leave A Reply

Your email address will not be published.