Kerala News Today-ലണ്ടൻ: ബ്രിട്ടനിലെ ലിവർപൂളിന് സമീപം മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം കൊട്ടാരക്കര സ്വദേശി വിജിൻ വർഗീസ്(26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ബിർക്കൻഹെഡിലെ റോക്ക് ഫെറിയിലെ വീട്ടിലാണ് വിജിൻ്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിനരികിൽ നിന്ന് പോലീസിന് ഒരു കുറിപ്പ് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ മേഴ്സിസൈഡ് പോലീസ് അന്വേഷണം ആരംഭിച്ചു.
കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരിങ്ങൂർ നീലാംവിളയിൽ വി.വി നിവാസിൽ ഗീവർഗീസിൻ്റെയും ജെസ്സിയുടെയും മകനാണ് വിജിൻ. 2021 സെപ്റ്റംബറിലാണ് എംഎസ്സി എഞ്ചിനീയറിംഗ് മാനേജ്മെന്റ് വിദ്യാർത്ഥിയായി ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ വിജിൻ ചേർന്നത്.
ഒരു ഏജൻസി വഴി പാർട്ട് ടൈം ജോലിയിൽ ഏർപ്പെട്ടിരുന്ന വിജിൻ തൻ്റെ ജോലിയുടെ ആവശ്യത്തിനായി ചെസ്റ്ററിൽ നിന്ന് ബിർക്കൻഹെഡിലേക്ക് മാറി.
വിജിന് സാമ്പത്തികമായും പ്രയാസപ്പെട്ടിരുന്നു എന്നാണ് വിവരം. ലിവർപൂളിലെ മലയാളി അസോസിയേഷനുകൾ വിജിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Kerala News Today Highlight – Malayali youth found dead in UK.