ദോഹ: ഖത്തറിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായ ഫൈസല്‍ കുപ്പായി(48) മരണപെട്ടു. ബുധനാഴ്ച രാവിലെയാണ് നാലുനില കെട്ടിടം തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹം ഇന്നലെ രാത്രി നടന്ന തിരച്ചിലിലാണ് കണ്ടെത്തിയത്. മലപ്പുറം നിലമ്പൂര്‍ ചന്തകുന്ന് സ്വദേശിയായ ഫൈസലിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
ഹമദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. അപകടമുണ്ടായതിന് ശേഷം കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ മൃതദേഹം ലഭിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ദോഹയിലെ സാംസ്‌കാരിക, കലാ വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു ഫൈസൽ. ഗായകൻ എന്ന നിലയിൽ മാത്രമല്ല ചിത്രകാരൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹം ഇന്നലെ രാത്രി നടന്ന തിരച്ചിലിലാണ് കണ്ടെത്തിയത്.