റിയാദ്: ഖത്തറില്‍നിന്ന് സൗദിയിൽ ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം തായിഫിൽ അപകടത്തിൽപ്പെട്ട് മൂന്നു പേര്‍ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശികളായ ഫൈസലും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഫൈസലിൻ്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാന്‍, അഹിയാന്‍, ഭാര്യയുടെ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ കാറിലുണ്ടായിരുന്ന മറ്റംഗങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ താഇഫിനടുത്തു വെച്ചായിരുന്നു അപകടം. പുലര്‍ച്ചെ സുബഹ് നിസ്‌ക്കാരത്തിനായി വാഹനം നിറുത്തിയിരുന്നു. ശേഷമുള്ള യാത്രയിലാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. അപകടത്തിൽപ്പെട്ട് മറ്റു കുടുംബാംഗങ്ങള്‍ താഇഫിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവർക്ക് കാര്യമായ പരുക്കുകളില്ലെന്നാണ് റിപ്പോർട്ട്. മരണപ്പെട്ടവരുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റിയാദില്‍ നിന്നും ഫൈസലിൻ്റെ ബന്ധുവെത്തിയതിനു ശേഷം തുടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും.