Verification: ce991c98f858ff30

മലയാളികളുടെ പ്രിയ നടി മോനിഷ വിടപറഞ്ഞിട്ട് ഇന്നേക്ക് 30 വർഷം.

Actress Monisha is the biggest loss to Malayalam cinema.


ENTERTAINMENT NEWS – മലയാളികളുടെ പ്രിയ നടി മോനിഷ വിടപറഞ്ഞിട്ട് ഇന്നേക്ക് 30 വർഷം. മലയാള സിനിമയ്ക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് നടി മോനിഷ. 1992 ഡിസംബർ 5 നാണ് ചേര്‍ത്തല എക്‌സ്‌റേ കവലയില്‍ വെച്ച് കാറപകടത്തിൽ മോനിഷ മരിക്കുന്നത്.
തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്ന് മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും ഒരുമിച്ച് കാറില്‍ എറണാകുളത്തേയ്ക്ക് പോകുമ്പോഴാണ് കാറപകടം.

ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസ് കാറിനെ ഇടിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതം മൂലം സംഭവ സ്ഥലത്തു വച്ചുതന്നെ മോനിഷ മരിച്ചു. അമ്മ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

മോനിഷ വിടപറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുകയാണ് അവൾ.
ഇന്നും മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയാണ് മോനിഷ. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ അഭിനേത്രി. മോനിഷയെ കാണുമ്പോള്‍ തന്നെ ഏറെ വിടര്‍ന്ന കണ്ണുകളാണ് ഏവരേയും ആകർഷിക്കുക.

ആദ്യ സിനിമയ്ക്ക് തന്നെ ഉര്‍വശി പട്ടം സ്വന്തമാക്കിയതു മുതൽ തുടങ്ങുന്നു സിനിമയിൽ കത്തിജ്വലിച്ച ഏഴ് വർഷങ്ങളിൽ 27-ഓളം ചിത്രങ്ങളിൽ അഭിനയിച്ച മോനിഷയുടെ വിശേഷങ്ങള്‍. മോനിഷ അഭിനയിച്ച സിനിമകള്‍ ഒന്നിന് ഒന്ന് മികച്ചതായിരുന്നു. അതുപോലെ അതിലെ പാട്ടുകളും.
അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം.തൊട്ടതെല്ലാം പൊന്നാക്കിയായിരുന്നു മോനിഷയുടെ കലാജീവിതം.
തമിഴിലും കന്നടയിലുമെല്ലാം ആരാധകർ. അഴകും അഭിനയമികവും നൃത്തത്തിലെ പ്രാവീണ്യവും മോനിഷയെ ജനപ്രിയ നായികയാക്കി. സിനിമയിൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആ യാത്ര അവസാനിച്ചു.

Entertainment News Highlight – It’s been 30 years since Malayali’s favorite actress Monisha passed away.

Leave A Reply

Your email address will not be published.