Kerala News Today-കോട്ടയം: കോഴ്സ് സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭിക്കാൻ വിദ്യാർഥികളിൽനിന്ന് കൈക്കൂലി വാങ്ങിയതിന് ജോലിയിൽനിന്ന് പിരിച്ചുവിട്ട എംജി സർവകലാശാല പരീക്ഷാഭവനിലെ അസിസ്റ്റന്റ് സി.ജെ എൽസി നടത്തിയത് ഞെട്ടിക്കുന്ന തട്ടിപ്പുകൾ.
എംബിഎ കോഴ്സിൽ വിജയിച്ച വിദ്യാർഥിനിയോട് വിജയ കാര്യം മറച്ചുവെച്ച്, തോൽക്കാൻ സാധ്യതയുണ്ടെന്നും പണം തന്നാൽ മാർക്കിൽ തിരമറി നടത്തി ജയിപ്പിക്കാമെന്നും പറഞ്ഞാണ് കൈക്കൂലി വാങ്ങിയത്.
സർവകലാശാല നടത്തിയ അന്വേഷണത്തിൽ രണ്ട് എം.ബി.എ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് എൽസി തിരുത്തിയതായും കണ്ടെത്തിയിരുന്നു.
ഒരു വിദ്യാര്‍ഥിനിയുടെ കയ്യില്‍ നിന്നും പലതവണയായി ജീവനക്കാരി 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിനെ തുടർന്നാണ് സി.ജെ എൽസിയെ പിരിച്ചുവിട്ടത്. കഴിഞ്ഞ ജനുവരി 29നാണ് ഇവര്‍ പിടിയിലാകുന്നത്.
വിദ്യാര്‍ത്ഥിനിയുടെ കൈയ്യില്‍ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സര്‍വകലാശാലയിലെ പരീക്ഷാഭവൻ്റെ മുന്നില്‍ വെച്ചായിരുന്നു എല്‍സി പിടിയിലായത്.
കൂടാതെ രണ്ട് എംബിഎ വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ തിരുത്തല്‍ വരുത്തിയതായും തുടര്‍ന്ന് ഇവരുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് എല്‍സിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സര്‍വകലാശാല നിയോഗിച്ച രണ്ട് പ്രത്യേക അന്വേഷണ കമ്മിഷനും ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി.
Kerala News Today Highlight – MG University Bribery Case: Caught Elsi Dismissed.