National News-മഹാരാഷ്ട്ര: ലൈംഗികാതിക്രമങ്ങൾ തടയാൻ സ്കൂളുകളിൽ സിസിടിവി സ്ഥാപിക്കാനൊരുങ്ങി മഹാരാഷ്ട്ര.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം അറിയിച്ചത്. സിസിടിവി സ്ഥാപിക്കാൻ സംസ്ഥാനത്തെ സ്കൂളുകൾക്ക് നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സംസ്ഥാനത്തെ ചില വലിയ സ്കൂളുകളില്‍ സിസിടിവികളുണ്ട്. എല്ലാ സ്കൂളുകളിലും പ്രതിരോധ നടപടിയായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കും. ഇത്തരം അക്രമങ്ങളില്‍ നിന്ന് പിന്തിരിയാന് ഈ നടപടി സഹായിക്കും.
ചില സ്കൂളുകള്‍ക്ക് പരിസരത്ത് കഫ്റ്റീരിയകളും മികച്ച സാഹചര്യങ്ങളുമുണ്ട്. ഇത്തരം മാറ്റങ്ങള്‍ കുട്ടികളുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു.
നിയമസഭയില്‍ ഭരണകക്ഷിയായ ബിജെപിയുടെ ഉമാ ഖപാരെ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു ഫഡ്നാവിസ്.
മുംബൈയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ബിജെപി എംഎല്‍എ ചോദ്യമുന്നയിച്ചത്.
National News Highlight – Maharashtra to install CCTV cameras in schools to prevent sexual assaults.