KERALA NEWS TODAY – ആലപ്പുഴ: പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലാണ് സംഭവം.
അരൂക്കുറ്റി സ്വദേശി മുഹമ്മദ്(63) ആണ് പുലർച്ചെ അറസ്റ്റിലായത്.
മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതി ഇന്നലെ രാത്രിയിലാണ് അരൂർ പോലീസിന് ലഭിച്ചത്. ഒരു മാസമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
പ്രതി മദ്രസയിൽ കൂടുതൽ വിദ്യാർത്ഥികളെ പീഡിപ്പിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.