KERALA NEWS TODAY – കൊച്ചി : വാഴക്കാലയില്‍ ശ്വാസകോശ രോഗിയുടെ മരണം ബ്രഹ്മപുരത്തു തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ.വാഴക്കാല സ്വദേശി ലോറൻസ് ജോസഫ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്കു ശേഷമാണ് ലോറൻസിനു രോഗം മൂർച്ഛിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. പുകയുടെ മണം കടുത്ത ശ്വാസ തടസ്സമുണ്ടാക്കിയെന്നു ലോറൻസിന്റെ ഭാര്യ ലിസി പറഞ്ഞു.ലോറന്‍സിന്‍റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു.ഒരാഴ്ചയായി ശ്വാസതടസമുണ്ടായിരുന്ന ആളാണ് മരിച്ചത്. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.
0 14