Kerala News Today-കോട്ടയം: സ്വകാര്യ ബാങ്കിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങിയതിന് യുവാവിൻ്റെ വിരൽ വെട്ടിയെടുത്ത് പ്രതികാരം.
ബാങ്ക് നിയോഗിച്ച സംഘമാണ് വീടുകയറി ആക്രമിച്ച് യുവാവിൻ്റെ വിരൽമുറിച്ചത്.
ആനത്താനം സ്വദേശി രഞ്ജിത്തിനെയാണ് അഞ്ചംഗ സംഘം വീടുകയറി ആക്രമിച്ചത്. മണര്‍ക്കാടുള്ള സ്വകാര്യ ബാങ്കിൻ്റെ ശാഖയില്‍ നിന്നും നിയോഗിച്ച സംഘമാണ് ആക്രമിച്ചതെന്ന് രഞ്ജിത്തിൻ്റെ ബന്ധുക്കള്‍ ആരോപിച്ചു. ഓട്ടോറിക്ഷ വാങ്ങാനായിരുന്നു രഞ്ജിത്ത് ബാങ്കില്‍ നിന്ന് വായ്പ എടുത്തത്.
അക്രമത്തില്‍ ചൂണ്ടു വിരല്‍ അറ്റു പോയ രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala News Today Highlight – Loan repayment stalled; A private bank cut off a young man’s finger.