Kerala News Today-തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിൻ്റെ വിലയിൽ നേരിയ വർധനയുണ്ടാകും.
വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ മന്ത്രിസഭ അനുമതി നൽകിയതോടെയാണിത്. ടേണോവര്‍ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തുകയാണ് ലക്ഷ്യം.
മദ്യ ഉൽപ്പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വർദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും.
Kerala News Today Highlight – The price of alcohol will increase; Decision to raise two percent.