Kerala News Today- രാവിലെ മുതൽ സർക്കാർ ബീവറേജസിൽ അനിയന്ത്രിതമായ തിരക്ക്.
കാര്യം എന്തെന്നറിയാതെ ചുറ്റും നോക്കിയപ്പോളാണ് കാര്യം മനസ്സിലായത്. മദ്യത്തിന് വില കൂടിയിരിക്കുന്നു. ഇതു പറഞ്ഞതാകട്ടെ ഒരു പോലീസ് ഉദ്യോഗസ്ഥനും.
തിരക്ക് നിയന്ത്രിക്കാൻ എത്തിയവരിൽ ഒരാളായിരുന്നു ആ പോലീസ് ഉദ്യോഗസ്ഥൻ.
കാര്യം ചെറുതായി ഒന്നു തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു. മദ്യത്തിന് വില കൂടി. സാധാരണ ബ്രാൻസുകൾക്കാണ് വില കൂടിയിരിക്കുന്നത്. രണ്ട് ശതമാനമാണ് കൂടിയിരിക്കുന്നത്.
മദ്യപൻമാരുടെ തലക്കനം കുറക്കാൻ സർക്കാർ ഏർപ്പെടുത്തിയ ഒരു പോം വഴിയാണ് ഈ വില വർധനവ്.
മദ്യപൻമാരുടെ പൊതു ശല്ല്യത്തിന് അയവ് വരുത്താൻ ഇതല്ലാതെ മറ്റെന്തു മാർഗ്ഗം. മദ്യത്തിന് 20 രൂപയാണ് അധികം നൽകേണ്ടത്.
ഇത്തരത്തിൽ കേരളത്തിൽ മദ്യപൻമാർക്ക് ഒരു പണി കൊടുത്ത സർക്കാരിന് നന്ദി പറയാതെ എന്തു ചെയ്യാൻ.
പൊതു മുതൽ നശീകരണം തൊട്ട് ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് വരെ അയവു വരവുമെല്ലോ എന്ന് പറഞ്ഞ് ആ പോലീസ് ഉദ്യോഗസ്ഥൻ പതുക്കെ തിരക്ക് നിയന്ത്രിക്കാനായി മുമ്പോട്ട് നീങ്ങി.
Kerala News Today Highlight – No one should touch alcohol until the sales tax exemption comes?