LOCAL NEWS – കൊട്ടാരക്കര: അഭിഭാഷകരെ ബാധിക്കുന്ന പൊതു വിഷയങ്ങളിൽ അഭിഭാഷകർ രാഷ്ട്രീയത്തിനതീതമായി ഒരുമിച്ച് നിൽക്കണമെന്ന് കേരള ബാർ കൗൺസിൽ അംഗം അഡ്വ. പി സജീവ് ബാബു.കൊട്ടാരക്കര കോടതിയിൽ വെച്ച് നടന്ന കൊട്ടാരക്കര ബാർ അസോസിയേഷൻ 2023 പ്രവർത്തന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊട്ടാരക്കര ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.പാറംകോട് സി സജികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൊട്ടാരക്കര കുടുംബകോടതി ജഡ്ജ് ഹരി ആർ ചന്ദ്രൻ, സെക്രട്ടറി അഡ്വ. വേങ്ങൂർ വി അജികുമാർ,സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഷുഗൂ സി തോമസ്, അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡണ്ട് ജോസ് ഡാനിയേൽ ,ബാർ അസോസിയേഷൻ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ശോഭന കുമാരി അമ്മ എന്നിവർ പ്രസംഗിച്ചുപ്രസ്തുത യോഗത്തിൽ ന്യായാധിപരായി നിയമനം ലഭിച്ച അശ്വതി എസ്, ഷെർലിൻ എസ് എസ് എന്നിവരെ അനുമോദിച്ചു.
Breaking Newsgoogle newskerala newsKollam NewsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest news
0 2