തിരുവനന്തപുരം: എംഡിഎംഎയുമായി വിദ്യാര്‍ഥികള്‍ കൊച്ചിയില്‍ പിടിയില്‍. പാലക്കാട് അല്‍അമീന്‍ ലോ കോളജിലെ മൂന്ന് വിദ്യാര്‍ഥികളാണ് പിടിയിലായത്. 20 ഗ്രാം എംഡിഎംഎയാണ് വിദ്യാര്‍ഥികളുടെ കൈവശമുണ്ടായിരുന്നത്. കൊച്ചിയില്‍ ഇന്റേന്‍ഷിപ്പിനെത്തിയതാണ് മൂവരും.
പട്ടാമ്പി സ്വദേശികളായ ശ്രീഹരി, സൂഫിയാൻ. അജുമൽ ഷാ എന്നിവരാണ് പിടിയിൽ ആയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇവരെ പിടികൂടിയത്. മൂന്ന് ദിവസം മുമ്പ് കുന്ദമംഗലത്ത് നിന്നും 372 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായിരുന്നു.