Kerala News Today-തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തോടുളള സർക്കാർ നിസംഗത പ്രതിഷേധാർഹമെന്ന് ലത്തീൻ സഭ സർക്കുലർ. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും.
പ്രകോപനപരമായ സാഹചര്യങ്ങൾ അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചുവെന്നും ആർച്ച് ബിഷപ്പിൻ്റെ സർക്കുലറിൽ പറയുന്നു. ലത്തീൻ അതിരൂപതയ്ക്ക് കീഴിലുളള എല്ലാ പളളികളിലും ഇന്ന് സർക്കുലർ വായിച്ചു.
സർക്കാർ നിസംഗത തുടരുന്നു. അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു. സമരത്തിൻ്റെ പേരിൽ സംഘർഷം ആഗ്രഹിക്കുന്നില്ല. സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും ചർച്ചയ്ക്കും സർക്കാർ മുൻകൈ എടുക്കണം.
ന്യായമായ ആവശ്യം തുടരും വരെ സമരം തുടരാനാണ് തീരുമാനം. തുറമുഖം സ്ഥിരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. പകരം നിർമാണം നിർത്തിവച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്നും സർക്കുലറിൽ പറയുന്നു.
Kerala News Today Highlight – ‘Strike will continue until reasonable demands are accepted’; Latin Archdiocese Circular.