Kerala News Today-തിരുവനന്തപുരം: ലാ ബേ മഷ്റും കോഫിയുടെ പ്രൊഡക്ട് ലോഞ്ചിങ്ങ് നടന്നു.
നവംബർ 30ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവിൻ്റെ ചേംബറിൽ വെച്ചായിരുന്നു ചടങ്ങ്. കേരളത്തിലെ ആദ്യ ഉത്പന്നമാണ് കൂൺ ഉപയോഗിച്ചുള്ള കോഫി.
കൊല്ലം പത്തനാപുരം സ്വദേശി ലാലു തോമസാണ് ലാ ബേ മഷ്റും കോഫിയുടെ സ്ഥാപകൻ.
കേരളത്തില്‍ ആദ്യമായിട്ടാണ് കൂണ് ചേര്‍ത്തുള്ള കാപ്പിപ്പൊടി ഒരു ഉല്‍പ്പന്നമായി പുറത്തിറങ്ങുന്നതെന്നും, ഒരു സംരംഭകന് എന്ന തലത്തിലേക്കുള്ള വളര്‍ച്ചയില്‍ സര്‍ക്കാര്‍ പലഘട്ടങ്ങളിലും ലാലുവിനെ പിന്തുണച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കാപ്പിക്കുരുവും മഷ്റൂമും ചേര്‍ത്ത് യുവസംരംഭകന് ലാലു തോമസ് ആരംഭിക്കുന്ന ലാബേ മഷ്റൂം കോഫി പൗഡറിൻ്റെ ലോഞ്ച് നിര്‍വ്വഹിച്ച് കൊണ്ടാണ് മന്ത്രി രാജീവ് ഇക്കാര്യം പറഞ്ഞത്. ലാലു തോമസ്, അഡ്വ: എ.എം.ആരിഫ് എം.പി, കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ, കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ദിനേഷ്,
തലവൂർ വില്ലേജ് കൃഷി ഓഫീസർ ജയൻ, ബിനി സാം, ഷംസിയ, ദുബായ് ഫ്യുച്ചർ ട്രെഡിoഗ് ഡയറക്ടർ റജീ മോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Kerala News Today Highlight – ‘La Bae Mushroom and Coffee’ with Coffee from Mushrooms.