തിരുവനന്തപുരം: കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിൻ്റെ നേതൃത്വം പുനസംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യർ ചുമതലയേറ്റതിന് പിന്നാലെയാണ് പുനസംഘടന. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും സംഘടനയ്ക്ക് പുതിയ പ്രസിഡന്റുമാരെ നിയമിച്ചു.
സീനിയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായി മുഹമ്മദ് ഷമ്മാസും ആന്‍ സെബാസ്റ്റ്യനും തുടരും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായി അനന്തനാരായണന്‍ എച്ച്, അരുണ്‍ രാജേന്ദ്രന്‍, വിശാഖ് പാത്തിയൂര്‍, യദുകൃഷ്ണന്‍ എം ജെ എന്നിവരേയും തിരഞ്ഞെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി ആദേശ് സുധര്‍മന്‍, അജാസ് കുഴല്‍മന്ദം, അല്‍അമീന്‍ അഷറഫ്, ആനന്ദ് കെ ഉദയന്‍, അനന്തകൃഷ്ണന്‍ വെമ്പായം, അനീഷ് ആന്റണി, അര്‍ജുന്‍, അരുണ്‍ എസ് കെ, അരുണിമ എന്‍ കുറുപ്പ്, ആഷിക് ബൈജു, അസ്ലാം ഓലിക്കല്‍, ബേസില്‍, ഫര്‍ഹാന്‍, ഗൗജ വിജയകുമാര്‍, ഹാഷിം സുലൈമാന്‍, ജിതില്‍, ജിത്തു ജോസ്, കണ്ണന്‍ നമ്പ്യാര്‍, മാഹിന്‍ എം, മിവാ ജോളി, മുബാസ്, നിതിന്‍, പ്രവാസ്, പ്രിയങ്ക ഫിലിപ്പ്, റഹ്മത്തുള്ള എം, രാഹുല്‍, സച്ചിന്‍, സനൂജ്, ശരത്, സിംജോ സാമുവല്‍ എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റുമാരായി ഗോപു നെയ്യാര്‍(തിരുവനന്തപുരം), അന്‍വര്‍ സുല്‍ഫിക്കര്‍(കൊല്ലം), തോമസ് എ ഡി(ആലപ്പുഴ), അലന്‍ ജിയോ മൈക്കിള്‍(പത്തനംതിട്ട), നൈസാം കെ എന്‍(കോട്ടയം), നിധിന്‍ ലൂക്കോസ്(ഇടുക്കി), കൃഷ്ണലാല്‍ കെഎം(എറണാകുളം), ഗോകുല്‍ ഗുരുവായൂര്‍(തൃശൂര്‍), നിഖില്‍ കണ്ണാടി(പാലക്കാട്), അന്‍ഷിദ് ഇ കെ(മലപ്പുറം), ഗൗതം ഗോകുല്‍ദാസ്(വയനാട്), സൂരജ് വി ടി(കോഴിക്കോട്), അതുല്‍ എം സി(കണ്ണൂര്‍), ജവാദ് പുത്തൂര്‍(കാസറഗോഡ്) എന്നിവരെ തിരഞ്ഞെടുത്തു. ഇതിനുപുറമെ സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളെയും വിവിധ സെല്ലുകളുടെ ചുമതല ഉള്ളവരെയും തിരഞ്ഞെടുത്തു.