കോഴിക്കോട്: ബീച്ച് ആശുപത്രിക്ക് സമീപത്തുള്ള ഫ്ലാറ്റിൽ നിന്ന് താഴെ വീണ് വനിതാ ഡോക്ടർ മരിച്ചു.മാഹി സ്വദേശി ഷദ റഹ്മാൻ(24) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.ഫ്‌ളാറ്റില്‍ അതിഥിയായി എത്തിയതാണ് ഡോക്ടറെന്നും അവിടെ പിറന്നാൾ ആഘോഷം നടന്നിരുന്നെന്നും ഫ്‌ളാറ്റിലെ സെക്യൂരിറ്റി ടി.കെ സതീഷ് പറഞ്ഞു. പുലര്‍ച്ചെ നാല് മണിയോടെയാണ് യുവതിയെ താഴെ വീണ നിലയില്‍ കണ്ടെത്തിയത്.ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വെള്ളയില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. രണ്ട് ദിവസം മുന്‍പ് പഠനാവശ്യത്തിനായാണ് ഡോക്ടര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫ്‌ളാറ്റിലെത്തിയത്.
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 2