Verification: ce991c98f858ff30

പരിധിവിട്ട സ്‌നേഹപ്രകടനങ്ങള്‍ പാടില്ലെന്ന് കോഴിക്കോട് NITയുടെ സര്‍ക്കുലര്‍

KERALA NEWS TODAY – കോഴിക്കോട് : വിദ്യാർഥികൾക്ക് സദാചാര പാഠവുമായി കോഴിക്കോട് NIT.

പൊതുയിടങ്ങളിൽ സ്നേഹപ്രകടനങ്ങൾ വിലക്കിക്കൊണ്ട് സർക്കുലർ ഇറക്കി. ക്യാമ്പസിന് പുറത്ത് നിന്നും മറ്റും വിദ്യാർഥികളുടെ പെരുമാറ്റത്തിൽ നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് സർക്കുലർ.

ക്യാമ്പസിന് അകത്തും പുറത്തും പരിധി വിട്ട സ്നേഹ പ്രകടനം പാടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സർക്കുലർ പുറത്ത് വിട്ടിരിക്കുന്നത്.

ഇത്തരം കാര്യങ്ങൾ മറ്റ് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും കാണുന്നവർക്ക് അലോസരമുണ്ടാക്കുന്നുവെന്നും കാണിച്ചാണ് ഉത്തരവ്.

ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

Leave A Reply

Your email address will not be published.