Kerala News Today-തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ വിധി നാളെ. നിങ്ങള്‍ ചെയ്ത കുറ്റത്തിന് ശിക്ഷ തൂക്കുകയറെന്ന് അറിയാമോ എന്ന് കോടതി പ്രതികളോട് ആരാഞ്ഞു.
ജീവിക്കാന്‍ അനുവദിക്കണമെന്ന് പ്രതികള്‍ അഭ്യര്‍ഥിച്ചു. കുറ്റബോധമുണ്ടോയെന്ന ചോദ്യത്തിന് പ്രതികള്‍ മറുപടി നല്‍കിയില്ല.
പ്രായം കണക്കിലെടുത്ത് ഇളവ് നല്‍കണമെന്ന് പ്രതിഭാഗം വാദിച്ചു. പ്രതികളായ ഉമേഷും ഉദയനും കുറ്റക്കാരാണെന്ന് തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് കേസ് പരിഗണിച്ചിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.
പ്രതികൾ ചെയ്ത കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഏറ്റവും ഉയർന്ന ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കേരളത്തിൽ ആയുർവേദ ചികിത്സക്കെത്തിയ ലാത്വിയൻ യുവതിയെ പോത്തൻകോട് നിന്ന് 2018 മാർച്ച് 14 നാണ് കാണാതായത്.
35 ദിവസം നടത്തിയ തിരച്ചിലിന് ശേഷം ജീർണിച്ച മൃതദേഹം കോവളത്തിനടുത്തെ പൊന്തക്കാട്ടിൽ നിന്ന് കണ്ടെത്തി.
സ്ത്രീയെ ഇവിടെയുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കൊണ്ടുവന്ന ശേഷം കഞ്ചാവ് നൽകി ബലാത്സംഗം ചെയ്തുവെന്നും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്. തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന മനോജ് എബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.
Kerala News Today Highlight – Murder of foreign woman: Punishment to be announced tomorrow.