Kerala News Today-കോട്ടയം: കോട്ടയം മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കന് ആക്രമിച്ചു.
വേലനിലം വാര്‍ഡ് അംഗം ജോമി തോമസിനാണ് കുറുക്കൻ്റെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റത്.
രാവിലെ റബ്ബര്‍ വെട്ടാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ജോമിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് പുലർച്ചെ വീടിൻ്റെ വരാന്തയിൽ നിൽക്കുകയായിരുന്ന ജോമിയെ കുറുനരി കടിക്കുകയായിരുന്നു. കുറുനരിയുടെ അക്രമത്തെ തുടർന്ന് ജോമിയുടെ കാലിനും കൈക്കും സാരമായി പരിക്കേറ്റു. ബഹളംകേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഇവരെയും കുറുക്കൻ ആക്രമിക്കാൻ ശ്രമിച്ചു.
അക്രമാസക്തനായ കുറുക്കനെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. കുറുക്കന് പേവിഷബാധയുണ്ടെന്ന് സംശയമുണ്ട്.
Kerala News Today Highlight – Kottayam panchayat member attacked by fox.