Kottarakkara News-കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ഹെഡ്ക്വാർട്ടേർസ് ആശുപത്രിയിൽ കുട്ടികളുടെ പാർക്ക്, യോഗ/ മെഡിറ്റേഷൻ റൂം, ബാഡ്മിന്റൺ കോർട്ട് എന്നിവയുടെ ഉദ്ഘാടനം കൊട്ടാരക്കര നഗരസഭ ചെയർമാൻ എ ഷാജു നിർവഹിച്ചു.
നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അധ്യക്ഷ വഹിച്ച ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ. ആർ. സുനിൽ കുമാർ സ്വാഗതം പറഞ്ഞു.
എച്ച്.എം.സി മെമ്പർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
Kottarakkara News Highlight – Kottarakkara Taluk Hospital has made a park for children.