Verification: ce991c98f858ff30

കിളികൊല്ലൂർ കേസ്: പോലീസിനെ സംരക്ഷിച്ച് കമ്മിഷണറുടെ റിപ്പോർട്ട്

Kollam City Police Commissioner's report confirming that the brothers were beaten up in the Killikollur station beating case.

Kerala News Today-കൊല്ലം: കിളികൊല്ലൂര്‍ സ്റ്റേഷന്‍ മര്‍ദന കേസില്‍ സഹോദരങ്ങള്‍ക്ക് മര്‍ദനമേറ്റെന്ന് സ്ഥിരീകരിച്ച് കൊല്ലം സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോർട്ട്. എന്നാൽ മർദിച്ചതാരെന്നതിന് തെളിവില്ലെന്ന വിചിത്രവാദവും റിപ്പോർട്ടിൽ ഉയർത്തിയിട്ടുണ്ട്.
പോലീസ് മര്‍ദിച്ചെന്ന വിഷ്ണുവിന്‍റെയും വിഘ്നേഷിന്‍റെയും മൊഴിക്ക് തെളിവില്ലെന്നും മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന് പോലീസ് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നത്.
സൈനികൻ വിഷ്ണുവിനും സഹോദരനും വിഘ്നേഷിനും മർദ്ദനമേറ്റത് സ്റ്റേഷനിൽ വെച്ച് തന്നെയാണെങ്കിലും മർദ്ദിച്ചതാരാണെന്നതിൽ വ്യക്തയില്ലെന്നാണ് പോലീസ് നൽകിയ റിപ്പോർട്ടിലുള്ളത്.
സ്റ്റേഷന് പുറത്തുവച്ചാണ് ഇരുവർക്കും മർദ്ദനമേറ്റതെന്ന പൊലീസ് വാദവും റിപ്പോർട്ട് തളളി സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് കണ്ടെത്താൻ ആയില്ലെന്നും റിപ്പോർട്ടിലുണ്ട്.

 

Kerala News Today Highlight – Killikollur case: Commissioner’s report in defense of police

 

Leave A Reply

Your email address will not be published.