Verification: ce991c98f858ff30

കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇന്ന് തുടക്കം

The fifth edition of the Kochi Muziris Biennale kicked off today at Fort Kochi.

Kerala News Today-കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് ഫോർട്ട് കൊച്ചിയിൽ തുടക്കം. നാല് മാസം നീണ്ടു നിൽക്കുന്ന ബിനാലെ ഫോർട്ടുകൊച്ചി പരേഡ് ​ഗ്രൗണ്ടിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
‘നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും’ എന്ന പ്രമേയത്തിൽ 14 വേദികളിലായാണ് പ്രദർശനം. സ്റ്റുഡന്റ്സ് ബിനാലെയും, ആർട്ട് ബൈ ചിൽഡ്രൻ എന്നിവയും ബിനാലെയുടെ ഭാ​ഗമായുണ്ടാകും. ഇന്ത്യൻ വംശജയും സിംഗപ്പൂർ സ്വദേശിയുമായ ശുബിഗി റാവുവാണ് ഇത്തവണ ബിനാലെയുടെ ക്യുറേറ്റർ.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി മുസിരീസ് ബിനാലെ വീണ്ടും എത്തുമ്പോൾ വരവേൽക്കാൻ ഫോർട്ട് കൊച്ചി തയാറായി കഴിഞ്ഞു.
കോവിഡിനെ തുടർന്ന് മാറ്റിവച്ച 2020 ലെ ബിനാലെ പതിപ്പാണ് ഇത്തവണത്തേത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികൾ ഇത്തവണ അരങ്ങിലെത്തും.
ഇതിൽ പലതും നിർമാണത്തിന്‍റെ അവസാന ഘട്ടത്തിലാണ്. ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാൾ അടക്കം 14 വേദികളിലായാണ് ബിനാലെ നടക്കുക.

സിംഗപ്പൂരിൽ നിന്നുള്ള ഷുബിഗി റാവുവാണ് ക്യുറേറ്റർ. 2012 ൽ തുടങ്ങിയ കൊച്ചി ബിനാലെയുടെ പത്താംവാർഷികമാണ് ഇത്തവണത്തേത്. 2018 ല്‍ ആറുലക്ഷം പേരാണ് കലാസ്വാദനത്തിന് എത്തിയത്. ഇതിലും കൂടുതൽ പേരെയാണ് ഇത്തവണ ലക്ഷ്യം വയ്ക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ഇതിനായി ഇത്തവണ ബിനാലെ വേദികളിലേക്ക് രാവിലെ പത്ത് മുതൽ വൈകീട്ട് ഏഴ് വരെ പ്രവേശനമുണ്ടാകും.
ടിക്കറ്റുകള്‍ കൗണ്ടറിനു പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 50 ഉം മുതിര്‍ന്നവർക്ക് 150 രൂപയുമാണ് പ്രവേശന നിരക്ക്.

 

 

 

Kerala News Today Highlight – Kochi Muziris Biennale begins today.

Leave A Reply

Your email address will not be published.