Malayalam Latest News

പ്ലസ് വൺ പ്രവേശനം: മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച്

KERALA NEWS TODAY- കോഴിക്കോട്: മറ്റു ജില്ലകളിൽ അധികമുള്ള 14 പ്ലസ് വൺ ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
എല്ലാ ജില്ലകളെയും സർക്കാർ ഒരുപോലെയാണ് കാണുന്നതെന്നും മലപ്പുറത്തെ അവഗണിക്കുന്നു എന്ന രീതിയിൽ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളിന് പുറമെ ഇക്കൊല്ലം എയ്ഡഡ് മാനേജ്‌മെന്റിനും അധികബാച്ചിന് അനുമതി നല്‍കിയതായി മന്ത്രി പറഞ്ഞു.

താത്കാലി ബാച്ചുകളാണ് എയ്ഡഡ് സ്‌കൂളില്‍ അനുവദിക്കുക. ഇത്തവണ പത്താം തരത്തില്‍ 77,967 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 77,827 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. സിബിഎസ്ഇയില്‍ 3,389 കുട്ടികളും ഐസിഎസ്ഇയില്‍ 36 കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി.
മൂന്ന് വിഭാഗങ്ങളിലുമായി 81,252 പേരാണ് ആകെ ഉപരിപഠനത്തിന് യോഗ്യത നേടിയത്.

Leave A Reply

Your email address will not be published.