Malayalam Latest News

കേരളത്തിൽ രണ്ടാം വന്ദേ ഭാരത് ട്രെയിനിന് അനുമതി: രണ്ടു റൂട്ടുകൾ പരിഗണനയിൽ

KERALA NEWS TODAY-തിരുവനന്തപുരം : കേരളത്തിലേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിന് ഇന്ത്യൻ റെയിൽവേ അംഗീകാരം നൽകി.
ഇതോടെ രാജ്യത്തെ 31 വന്ദേ ഭാരത് തീവണ്ടി കേരളത്തിലോടും.
പുതിയ നിറത്തിലും ഡിസൈനുകളും ഉള്ള ഏറ്റവും പുതിയ റേക്ക് ബുധനാഴ്ച അർദ്ധരാത്രിയോടെ മംഗളൂരിലേക്ക് പുറപ്പെടും.
രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ഓടുന്നതിനുള്ള രണ്ടു റൂട്ടുകൾ പരിഗണനയിലുള്ളത്. മംഗളൂരു -എറണാകുളം, മംഗളൂരു -തിരുവനന്തപുരം, എന്നിവയാണ് നിർദിഷട റൂട്ടുകൾ.
എന്നാൽ മംഗലാപുരം- തിരുവനന്തപുരം പാതയിൽ ട്രെയിൻ ഓടിക്കുന്നതിന് രണ്ട് റേക്കുകൾ വേണ്ടിവരും.
രണ്ടു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ആയ ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ട്രെയിൻ ഉപയോഗിച്ച് സർവീസ് നടത്താനുള്ള സാധ്യതകൾ നേരത്തെ ആലോചിച്ചിരുന്നു.
തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിലാണ് നിലവിൽ വന്ദേ ഭാരത് സർവീസ് നടത്തുന്നത്.
ഓണക്കാലത്ത് കേരളത്തിൽ രണ്ടാം വന്ദേഭാരത് മഴ പെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
സംസ്ഥാനത്തെ ബിജെപി നേതാക്കളും ഇതേ അവകാശവാദം ഉന്നയിച്ചു, അത് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്.
ഇതിനായി ലോക്കോ പൈലറ്റുമാർക്ക് ചെന്നൈയിൽ പരിശീലനം നൽകി.

Leave A Reply

Your email address will not be published.