Verification: ce991c98f858ff30

എലത്തൂർ ട്രെയിൻ തീവയ്പ്: പ്രതി ഷാറൂഖ് സെയ്ഫി പിടിയില്‍

മുംബൈ: ആലപ്പുഴ–കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ തീവച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫി പിടിയില്‍. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നാണ് പ്രതി പോലീസിൻ്റെ പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിൻ്റെ കസ്റ്റഡിയിലാണ് നിലവില്‍ പ്രതി.

കേരള പോലീസിൻ്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. രത്നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു.

ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിൻ്റെ പാടുകളുണ്ടെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാളാണ് പ്രതിയെന്ന് വ്യക്തമായിരിക്കുന്നതായാണ് വിവരം. എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.