Kerala News Today-കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ നിയന്ത്രണം സംബന്ധിച്ച വിഷയത്തിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.
പ്രശ്നക്കാരായ പുരുഷൻമാരെയാണ് പൂട്ടിയിടേണ്ടതെന്നും ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനാണെന്നും കോടതി ചോദിച്ചു.
വിദ്യാർഥികളെ എത്ര നേരം പൂട്ടിയിടും. പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണം വേണം എന്ന് എങ്ങനെ പറയാൻ ആകുമെന്നും ഹൈക്കോടതി ചോദിച്ചു. എന്തിനാണ് ഹോസ്റ്റലിൽ പെൺകുട്ടികൾക്കു രാത്രി 9.30 എന്ന സമയം നിശ്ചയിച്ചത്?
9.30 കഴിഞ്ഞാൽ മല ഇടിഞ്ഞു വീഴുമോ? നഗരം തുറന്നിടണം. സുരക്ഷിതമാക്കുകയും വേണം.
ക്യാമ്പസ് എങ്കിലും സുരക്ഷിതമാക്കാൻ സർക്കാരിന് ബാധ്യത ഉണ്ട്. പെൺകുട്ടികൾക്കും ഈ സമൂഹത്തിൽ ജീവിക്കണം. പെൺകുട്ടികളുള്ള രക്ഷിതാക്കളുടെ ആശങ്കയും കോടതി കണക്കിൽ എടുക്കുന്നു എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കേസ് പരിഗണിക്കുന്ന ജഡ്ജിന് പെൺകുട്ടികൾ ഇല്ലാത്തത് കൊണ്ടാണ് നിയന്ത്രണം എതിർക്കുന്നത് എന്ന വിമർശനം കണ്ടു.
എൻ്റെ അടുത്ത ബന്ധുക്കൾ ആയ പെൺകുട്ടികൾ ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്. ഡൽഹിയിലാണ് പഠിക്കുന്നത്. അവിടെ നിയന്ത്രണം ഒന്നും ഇല്ലെന്നും കോടതി പറഞ്ഞു.
Kerala News Today