Kerala News Today-കൊച്ചി: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.
നരഹത്യാ കേസ് ഒഴിവാക്കിയ കീഴ്ക്കോടതി നടപടിക്കെതിരെയാണ് സർക്കാർ നീക്കം. ശ്രീറാമിനെതിരെ നരഹത്യ കേസ് നിലനിൽക്കുമെന്ന് കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിച്ചാണ് കീഴ്ക്കോടതി മനപ്പൂർവമുള്ള നരഹത്യ കേസ് ഒഴിവാക്കിയത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് അഡിഷണല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
അലക്ഷ്യമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമുള്ള കേസ് ശ്രീറാമിനെതിരെ നിലനില്‍ക്കുന്നുണ്ട്.
വഫയ്ക്കെതിരെ മോട്ടോര്‍ വാഹന കേസ് മാത്രമാണുണ്ടാകുക. പ്രതികളുടെ വിടുതല്‍ ഹര്‍ജികളില്‍ വിധി പറയുന്നതിനിടെയാണ് വഫയെയും ശ്രീറാമിനെയും കൊലക്കുറ്റത്തില്‍ നിന്ന് കോടതി ഒഴിവാക്കിയത്.
മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുള്ളുവെന്നുമാണ് കോടതിയില്‍ ശ്രീറാം വാദിച്ചിരുന്നത്.
2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ മ്യൂസിയം-വെള്ളയമ്പലം റോഡില്‍ നടന്ന അപകടത്തിലാണ് സിറാജ് പത്രത്തിൻ്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ.എം ബഷീര്‍ മരിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് അമിതമായി മദ്യപിച്ചശേഷം അതിവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പോലീസ് കേസ്.
Kerala News Today Highlight – ‘Don’t get away with murder’; Govt appeals against Sriram in High Court.