Kerala News Today-കാസർഗോഡ്: കാസർഗോഡ് ചെക്കിപ്പള്ളത്ത് സുബൈദ കൊലപാതകത്തിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തിയ ഒന്നാം പ്രതിയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. അബ്ദുൽ ഖാദറിനാണ് ശിക്ഷ വിധിക്കുന്നത്.
കാസർഗോഡ് ജില്ല സെഷൻസ് കോടതിയാണ് അബ്ദുൽ ഖാദർ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മോഷണം, കൊലപാതകം, അതിക്രമിച്ചു കയറൽ എന്നിങ്ങനെയുള്ള കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം മൂന്നാം പ്രതി അർഷാദിനെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടു. അർഷാദിനെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇയാളെ വെറുതെവിട്ടതിനെതിരെ തുടർ നിയമ നടപടി സ്വീകരിക്കാനാണ് കൊല്ലപ്പെട്ട സുബൈദയുടെ കുടുംബത്തിൻ്റെ തീരുമാനം.
കേസിലെ നാലാം പ്രതിയായിരുന്ന പട്ള കുതിരപ്പാടിയിലെ അബ്ദുൽ അസീസിനെ കോടതി നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.
അതേസമയം മറ്റൊരു കേസിൽ കോടതിയിൽ ഹാജരാക്കി മടങ്ങവേ രക്ഷപ്പെട്ട രണ്ടാം പ്രതി സുള്ള്യ അസീസിനെ പോലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.
അസീസില്ലാതെയാണ് കേസിൻ്റെ വിചാരണ നടപടികൾ പൂർത്തിയാക്കിയത്. 2018 ജനുവരി 17 നാണ് ചെക്കിപള്ളത്ത് തനിച്ച് താമസിച്ചിരുന്ന സുബൈദയെ കവർച്ചയ്ക്കായി പ്രതികൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
Kerala News Today Highlight – Subaida murder case: Sentencing today.