Kerala News Today-തിരുവനന്തപുരം: മുസ്ലീം ലീഗ് വര്‍ഗീയപാര്‍ട്ടിയല്ലെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനയില്‍ അതൃപ്തി പ്രകടമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
ഗോവിന്ദന്റെ പ്രസ്താവന അനവസരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. യുഡിഎഫില്‍ ഉറച്ചുനില്‍ക്കുന്നു എന്നു പറയാന്‍ ലീഗിന് അവസരമൊരുക്കി എന്നും അദ്ദേഹം പറഞ്ഞു.
ഏത് സാഹചര്യത്തിലാണ് അങ്ങനെയൊരു പ്രസ്താവന എം വി ഗോവിന്ദന് നടത്തിയതെന്ന് അറിയില്ല.
സിപിഎമ്മും സിപിഐയും തമ്മില്‍ ഈ വിഷയത്തില്‍ ആശയവിനിമയം നടത്തിയിട്ടില്ല. എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കേണ്ട വിഷയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം വി ഗോവിന്ദൻ്റെ പ്രസ്താവനയും തുടര്‍ന്നുവന്ന ചര്‍ച്ചകളും യുഡിഎഫിലെ പാര്‍ട്ടികള്‍ തമ്മില്‍ ഐക്യം ശക്തമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ചില പ്രസ്താവനകള്‍ക്ക് നെഗറ്റീവ് ആയിട്ടുള്ള ഫലവും അനുകൂലമായിട്ടുള്ള ഫലവുമുണ്ടാകും. ഇതില്‍ ഏതാണ് ഇപ്പോഴുണ്ടായതെന്ന് കാലം തെളിയിക്കട്ടെ എന്നും കാനം പറഞ്ഞു.
Kerala News Today Highlight – Kanam expressed displeasure with MV Govindan’s league statement.