Kerala News Today-കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കോടിതിയില്‍ നേരിട്ട് ഹാജരാകുന്നതിന് സാവകാശം വേണമെന്ന കര്‍ദ്ദിനാളിന്റെ ആവശ്യം അംഗീകരിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജനുവരി 18 ന് കോടതിയില്‍ ഹാജരായാല്‍ മതി.
കാക്കനാട് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.
ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യത്തിൽ ഇന്നലെ സുപ്രിംകോടതി ഇടപെട്ടിരുന്നില്ല.
സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസ്സുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരി നൽകിയ ഹർജി ഉൾപ്പെടെ ജനുവരി രണ്ടാം വാരം കേൾക്കാൻ സുപ്രിം കോടതി തീരുമാനിച്ചിരുന്നു.
സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു.
ഇന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതി ജനുവരി 18ന് കർദിനാൾ നേരിട്ട് ഹാജരാകണമെന്ന് നിർദേശിക്കുകയായിരുന്നു.
Kerala News Today Highlight – Land transfer case: Cardinal’s request accepted.