Kerala News Today-തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി കെ മുരളീധരന്.
കേരള ഗവര്‍ണര്‍ മര്യാദയ്ക്ക് മറുപടി പറയാറില്ലെന്നും അദ്ദേഹം ക്ഷോഭിച്ച് സംസാരിക്കുന്ന രീതിക്കാരനാണെന്നും മുരളീധരന് വിമര്‍ശിച്ചു. കേരള ഗവര്‍ണര്‍ വര്‍ഷത്തില്‍ 150 ദിവസം സംസ്ഥാനത്തില്ല. ഗോവ ഗവര്‍ണര്‍ കേരളത്തില്‍ തന്നെയാണ്. ഇത് മുന്‍കാലത്തില്ലാത്ത കീഴ്വഴക്കമാണെന്ന് പറഞ്ഞ മുരളീധരന് എന്താണ് ഗവര്‍ണര്‍മാരുടെ ജോലിയെന്നും ചോദിച്ചു.
ഇത് അനാവശ്യമാണ്. കേരള ഗവർണർ കേരളത്തിനകത്ത് യാത്ര ചെയ്യുന്നതിൽ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് വർഗീയപ്പാർട്ടിയാണെന്ന് ആറ് മാസം മുൻപ് വരെ സിപിഎം പറഞ്ഞിരുന്നുവെന്നും കെ മുരളീധരൻ ആരോപിച്ചു. നിലപാട് മാറ്റിയെങ്കിൽ അത് കോൺഗ്രസിൻ്റെ നിലപാടാണ് ശരിയെന്ന നിലയിലേക്ക് സിപിഎമ്മും വളരെ വൈകിയെത്തി. കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിയിൽ ഒരു പ്രശ്നവുമില്ല.
എന്നാൽ മുസ്ലിം ലീഗ് മുന്നണി വിട്ടാൽ അത് വലിയ നഷ്ടമാകും. മുന്നണി സംവിധാനം ദുർബലമാകും.
കോൺഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിനെ സിപിഎം മുന്നണിയിൽ നിന്ന് അടർത്തിമാറ്റാൻ ശ്രമിക്കുന്നത്.
അതിനാൽ തന്നെ ഗോവിന്ദൻ മാഷിൻ്റെ പരാമർശം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ മുസ്ലിം ലീഗാണ് സിപിഎമ്മിന് മറുപടി നൽകേണ്ടതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
Kerala News Today Highlight – What is the job of governors?; K Muralidharan again against the Governor.