Verification: ce991c98f858ff30

വാഹനാപകടം: ജോസ് കെ മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കോട്ടയം: കോട്ടയം മണിമലയില്‍ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചതില്‍ ജോസ് കെ.മാണി എംപിയുടെ മകന്‍ കെ.എം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്. ഇന്നലെ വൈകിട്ടാണ് കെ.എം മാണി ജൂനിയര്‍ ഓടിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് മണിമല സ്വദേശികളും സഹോദരങ്ങളുമായി ജിന്‍സ്, ജിസ് എന്നിവര്‍ മരിച്ചത്. മണിമലയ്ക്കും കറിക്കാട്ടൂരിനും ഇടയില്‍ വച്ചായിരുന്നു അപകടം.

വാഹനാപകടത്തിൽ കേസെടുത്ത പോലീസ് കള്ളക്കളി നടത്തിയെന്ന് സംശയം. അപകടമുണ്ടായതിന് ശേഷം ആദ്യം തയാറാക്കിയ എഫ് ഐ ആറിൽ നിന്നും കെ എം മാണി ജൂനിയറിൻ്റെ പേര് ഒഴിവാക്കി. 45 വയസുള്ള ആളെന്നുമാത്രമാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അപകടത്തിന് പിന്നാലെ സ്ഥലത്ത് എത്തിയ പോലീസ് സംഘം ജോസ് കെ മാണിയുടെ മകനെ കണ്ടിട്ടും ആദ്യ എഫ് ഐ ആറിൽ പേര് ഒഴിവാക്കിയത് ദുരൂഹതയാണ്. അപകടം നടന്നയുടനെ ജോസിൻ്റെ മകൻ്റെ രക്തസാമ്പിൾ പരിശോധനയും നടത്തിയില്ലെന്നാണ് വിവരം.

Leave A Reply

Your email address will not be published.