NATIONAL NEWS – ന്യൂഡൽഹി : വ്യാവസായിക ഭീമനായ ഗൗതം അദാനിയെ ഒറ്റ രാത്രി കൊണ്ട് ദരിദ്രരുടെ പട്ടികയിലേക്ക് തരം താഴ്ത്തിയ ആൻഡേഴ്സണിനെ പറ്റിയാണ് ഈ ദിവസങ്ങളിൽ ഗൂഗിൾ ലോകം ഏറെ തിരഞ്ഞത് .
അദ്ദേഹത്തിൻ്റെ ഒറ്റ റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിന് നഷ്ടമായത് 86 ബില്യൺ യു.എസ്.ഡോളറാണ് അതായത് 70,0000 കോടിയിലേറെ രൂപ .
ആറ് ദിവസം കൊണ്ടാണ് ഈ കൂപ്പ് കുത്തൽ എന്നതോർക്കണം .
എഫ് .പി . ഒ പിൻവലിച്ചതിന് ശേഷമുള്ള കണക്കുകളാണിത് .
ഹിൻഡർ ബർഗ് എന്ന സ്ഥാപനം ആണ് ഇതിനു പിന്നിൽ എന്നതായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട് .
ഇതിൻ്റെ സ്ഥാപകനാണ് ഇസ്രായേലിൽ വേരുകളുള്ള അമേരിക്കയിലേക്ക് കുടിയേറിയ നഥാൻ ആൻഡേഴ്സൺ .
ആൻഡേഴ്സണിൻ്റെ ലിങ്ക ട്വിൻ പ്രൊഫൈൽ പ്രകാരം ഫോറൻസിക് ഫിനാൻഷ്യൽ റിസർച്ചിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥാപനമാണ് ഹിൻഡർബർഗ് .
ഇക്വിറ്റി , ക്രെഡിറ്റ് , ഡെറിഗേറ്റീവ് വിശകലനത്തിൽ സ്ഥാപനം ഒരു ദശാബ്ദത്തിലേറെ പരിചയം കാത്തു സൂക്ഷിക്കുന്നുണ്ട് .
നിക്ഷേപ തീരുമാനങ്ങൾ കൈകൊള്ളാൻ ഫണ്ടമെൻ്റൽ അനാലിസിസിനെയാണ് കമ്പനി ആശ്രയിക്കുന്നത് .
ക്വിൻ്റെ സെൻഷ്യൽ ക്യാപിറ്റൽ മാനേജ്മെൻ്റ് സ്ഥാപകനായ ഗബ്രിയൽ ഗ്രെഗോ ആൻഡേഴ്സൺ തനിക്കൊപ്പം ജോലി നോക്കിയിരുന്നതായി വാഷിങ്ടൺ പോസ്റ്റിൽ വെളിപ്പെടുത്തിയിരിക്കുന്നു . ആൻഡേഴ്സൺ വളരെ അധികം ബുദ്ധിയുള്ള വളരെ വേഗത്തിൽ ജോലി തീർക്കുന്ന വ്യക്തിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത് . 2020ൽ ലോക ഇലക്ട്രിക് കാർ നിർമ്മാതാക്കളായ നിക്കോള ടെസ്ലയ്ക്കെതിരെ രംഗത്ത് വന്നതോടെയാണ് ആൻഡേഴ്സൺ ലോക ശ്രദ്ധ നേടുന്നത് .