ലോസ് ഏഞ്ചൽസ്: 95-ാമത് ഓസ്കർ പുരസ്കാരദാന ചടങ്ങിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. രണ്ട് വിഭാഗങ്ങളിലാണ് ഓസ്‌കര്‍ വേദിയില്‍ ഇന്ത്യക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.മികച്ച ഗാനത്തിനുള്ള പുരസ്കാരം എസ്.എസ് രാജമൊലി സംവിധാനം ചെയ്ത ‘ആർ.ആർ.ആർ’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു…’ എന്ന ഗാനം നേടി. സംഗീത സംവിധാനം നിർവഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.ഓസ്‌കര്‍ നേട്ടം രാജ്യത്തിന് സമര്‍പ്പിക്കുന്നതായി കീരവാണി പറഞ്ഞു. മികച്ച ഡോക്യുമെന്ററി(ഹ്രസ്വ ചിത്രം) വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്‌സും ഇന്ത്യയിലേക്ക് ഓസ്‌കര്‍ കൊണ്ടുന്നു. ദ എലഫന്റ് വിസ്പറേഴ്‌സിന് ലഭിച്ച പുരസ്‌കാരം സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് ഏറ്റുവാങ്ങി.ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യയുടെ ഓള്‍ ദാറ്റ് ബ്രീത്ത്‌സിന് പുരസ്‌കാരം നേടാന്‍ സാധിക്കാതെ പോയി.14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയുമാണ് ഇന്ത്യയിലേക്ക് ഓസ്‌കര്‍ കൊണ്ടുവന്നത്. എന്നാല്‍ ഇന്ത്യന്‍ ചിത്രത്തിനായിരുന്നില്ല പുരസ്‌കാരം. ‘സ്ലം ഡോഗ് മില്യണയര്‍’ എന്ന ബ്രിട്ടീഷ് ഡ്രാമ ആയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്ക് രണ്ട് പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത്.ലോസ് ആഞ്ജലിസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാരദാനച്ചടങ്ങ് നടന്നത്. നടി ദീപിക പദുക്കോണ്‍ ചടങ്ങില്‍ അതിഥിയായെത്തി.ആര്‍ആര്‍ആര്‍ സംവിധായകന്‍ എസ്.എസ്. രാജമൗലി, നടന്‍മാരായ രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Breaking NewsEntertainment newsgoogle newsindiaKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest news
0 2