Kerala News Today-കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം എങ്ങുമെത്തിയില്ല. ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പരാതിക്കാരി ഹർഷിന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.
പല തവണ മന്ത്രിയുമായി ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അതിന് ആയില്ലെന്നും ഹർഷീന പറഞ്ഞു.
അന്വേഷണസംഘം പരാതിക്കാരിയിൽ നിന്ന് തെളിവെടുത്തു പോയി രണ്ടുമാസം ആകുമ്പോഴും റിപ്പോർട്ട് വെളിച്ചം കണ്ടില്ല.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. 2017ലാണ് പ്രസവ ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്.
ഗുരുതര പിഴവ് വാര്‍ത്തയായതിനെ തുടർന്നാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
വീണ്ടും ശാരീരിക പ്രശ്നങ്ങൾ വന്നതോടെ ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരിക്കുകയാണ്. അന്വേഷണത്തിൽ നടപടി ആകാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലും പോകില്ലെന്ന് ഹർഷിന പറഞ്ഞു. ആശുപത്രിയിൽ തന്നെ സമരം ചെയ്യാനാണ് ഹർഷിനയുടെ തീരുമാനം.
Kerala News Today Highlight – Scissors stuck in stomach incident: Harshina against health minister.