Verification: ce991c98f858ff30

രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ

Activist Rehana Fatima should not be relaxed by the state.

Kerala News Today-ന്യൂഡൽഹി: ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സംസ്ഥാനം. ശബരിമല ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കോടതി നല്‍കിയ ജാമ്യവ്യവസ്ഥകള്‍ രഹ്ന പലകുറി ലംഘിച്ചു.
ഈ സാഹചര്യത്തില്‍ ഇളവ് തേടിയുള്ള രഹ്നയുടെ ഹര്‍ജി തള്ളണമെന്ന് സംസ്ഥാനം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ വീണ്ടും രഹ്നാ ഫാത്തിമ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹർജി തള്ളണമെന്നും സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിനായി കൗൺസിൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ ക്ഷേത്ര ദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെ പത്തനംതിട്ട പോലീസ് എടുത്ത കേസിൽ
ഹൈക്കോടതി നൽകിയ ജാമ്യത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ ഹർജി നൽകിയത്. ഇതിൽ ആണ് സർക്കാരിൻ്റെ സത്യവാങ്മൂലം.

 

 

Kerala News Today Highlight – In the Supreme Court, the state should not relax the bail conditions of Rehana Fathima.

Leave A Reply

Your email address will not be published.