Verification: ce991c98f858ff30

കായംകുളത്ത് താലൂക്ക് ആശുപത്രി ജീവനക്കാർക്ക് കുത്തേറ്റു

KERALA NEWS TODAY – ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ഹോം ഗാർഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു.

കാലിൽ മുറിവുപറ്റിയെത്തിയ കൃഷ്ണപുരം സ്വദേശി ദേവരാജനാണ് കുത്തിയത്. നഴ്സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞ ഹോം ഗാർഡ് വിക്രമനെ കത്രിക കൊണ്ടാണ് ദേവരാജൻ കുത്തിയത്. അക്രമം തടയാനെത്തിയ സുരക്ഷാ ജീവനക്കാരായ മധുവിനും കുത്തേറ്റു.

ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നു പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആദ്യം സർജിക്കൽ കത്രിക കാണിച്ച് നഴ്സിനെ ഭീഷണിപ്പെടുത്തി.

ഇതു തടയാൻ ശ്രമിച്ച ഹോം ഗാർഡിന്റെ വയറ്റിലാണ് ദേവരാജൻ കുത്തിയത്. വിക്രമിന്റെ മുറിവ് ആഴത്തിലുള്ളതാണ്. തടയാൻ ശ്രമിച്ച മധുവിന്റെ കൈക്കാണ് കുത്തേറ്റത്.

ദേവരാജൻ താലൂക്ക് ആശുപത്രിയിൽ പൊലീസിന്റെ നിരീക്ഷണത്തിൽ കഴിയുകയാണ്.

Leave A Reply

Your email address will not be published.