കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഐ.എം.എ. ഈ വിഷപ്പുക ശ്വസിക്കുന്നത് മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ഇപ്പോൾ പ്രവചിക്കാൻ സാധ്യമല്ല. അതേസമയം, പുകയുടെ തോതും ദൈർഘ്യവും എത്രത്തോളം കുറക്കാൻ സാധിക്കുന്നുവോ അത്രത്തോളം ഭാവി സുരക്ഷിതമായിരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി പ്രസിഡന്റ് ശ്രീനിവാസ കമ്മത്ത് പറഞ്ഞു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശാശ്വത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാലിന്യപുക കൊണ്ടുള്ള പ്രശ്നങ്ങൾ ഭാവിയിലാണ് അനുഭവപ്പെടുക. കാൻസർ, ശ്വസന പ്രശ്നങ്ങൾ, ശ്വാസകോശങ്ങൾക്ക് തകരാർ അടക്കമുണ്ടാകുന്നതിന് സാധ്യതയുണ്ട്. പക്ഷേ അത് സംബന്ധിച്ച് പഠനമൊന്നുമായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.