Kerala News Today-ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് നിഗമനം. കുമ്പിടിയമാക്കല്‍ ചിന്നമ്മയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
അന്വേഷണത്തിനായി കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഇന്നലെ വൈകിട്ടാണ് വീട്ടിലെ അടുക്കളയില്‍ ചിന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതക ശേഷം ഗ്യാസ് തുറന്നുവിട്ട് കത്തിച്ചതാണെന്നാണ് നിഗമനം.
മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവ സമയം ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Kerala News Today Highlight – Mysterious in the death of a housewife in Idukki.