KERALA NEWS TODAY – കോട്ടയം: കോട്ടയം മണിമലയില്‍ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു.ഭര്‍ത്താവിനെയും മകനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറവിളയില്‍ രാജം (70) ആണ് മരിച്ചത്. പരിക്കുകളോടെ ഭര്‍ത്താവ് സെല്‍വരാജനും (76) മകന്‍ വിനീഷും (30) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഹോളി മാഗി ഫൊറോന പള്ളിക്കു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ 12.30-നാണ് തീപടര്‍ന്നത്.വീടിന്റെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. മുകള്‍നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു.വഴിയില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതായി നാട്ടുകാര്‍ പറഞ്ഞു.
google newskerala newsKerala PoliceKOTTARAKARAMEDIAKOTTARAKKARAMEDIAlatest newsMalayalam Latest News
0 11